ചലച്ചിത്രമേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു ഐ എഫ് എഫ് കെ നാല് മേഖലകളിലായി നടത്തുന്നത് ദുംഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ശബരിനാഥ് എം.എല്‍.എയും വിമര്‍ശിച്ചിരുന്നു.കൊവിഡ് പ്രതിസന്ധി കാരണമാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മറ്റ് ജില്ലകളിലും മേള നടത്തുന്നത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് വിമര്‍ശനവുമുണ്ട്. ഇത് സംബന്ധിച്ച് 2016 ഒക്ടോബര്‍ 17 മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റും ശശി തരൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സംഘടിപ്പിക്കുവാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് മേള നാലിടത്തായി നടത്താനുള്ള തീരുമാനമെന്നും ദുരൂഹതയുണ്ടെന്നുമാണ് പോസ്റ്റില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *