ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂർ എം പി.എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തരൂരിന്റെ ഈ രാഷ്ട്രീയ ഒളിയമ്പെയ്ത്ത്.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്.

എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ശശി തരൂര്‍ എം.പിയെ ‘ഡല്‍ഹി നായര്‍’ എന്ന് സംബോദന ചെയ്തത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തരൂര്‍ ഡല്‍ഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 146-ാമത് മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തരൂരിനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *