ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബംഗളൂരു-മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്.
ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ (38) 2020 ഒക്ടോബറിലാണ് ഇഡി അറസ്റ്റ് ചെയതത്. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലാത്ത ബിനീഷിന് ഒരു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ പോയത്.