ഉദയം പദ്ധതിയിൽ കെയർടേക്കർ ഒഴിവ്

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതിയിൽ കെയർടേക്കറുടെ ഒഴിവ് (ഡ്രൈവിങ്ങും ജോലിയുടെ ഭാഗം). യോഗ്യത പത്താം ക്ലാസ്. ഇരുചക്ര-നാലു ചക്ര വാഹന ലൈസൻസും ഡ്രൈവറായി ജോലിപരിചയവും വേണം. അപേക്ഷ  udayamprojectkozhikode@gmail.com​ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി നാലിന് മുൻപ് അയക്കണം. ഫോൺ: 9207391138.

ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിംഗ്) ഡിപ്പാർട്ട്മെന്റിൽ ലൈൻമാൻ (കാറ്റഗറി ന. 446/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 31ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പോലീസ് കോൺസ്റ്റബിൾ (എപിബി ) കാറ്റഗറി നമ്പർ 537/2022 തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറ്,എട്ട്,ഒമ്പത്,12,13,14 തിയ്യതികളിൽ കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഗ്രൗണ്ട്, സെൻ്റ് സേവ്യർ യു പി സ്കൂൾ പെരുവയൽ എന്നീ ഗ്രൗണ്ടുകളിൽ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ 5.30 ന് മുൻപ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. കായികക്ഷമതാപരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ പ്രമാണ പരിശോധന അതാത് ദിവസങ്ങളിൽ നടത്തുന്നതിനാൽ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും അസൽ കൈവശം വെക്കേണ്ടതാണ്.

വിമുക്തഭടന്മാർക്ക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ തൊഴിലവസരം

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്മെൻറ്, എഞ്ചിൻ ഡിവിഷൻ, ടെക്നീഷ്യൻ,സെക്യൂരിറ്റി ഗാർഡ്,ഫയർമെൻ എന്നീ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിമുക്തഭടന്മാർ ഫെബ്രുവരി ആറിന് അഞ്ച് മണിക്ക് മുൻപായി ജില്ല സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0495- 2771881

ടെണ്ടറുകൾ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് വടകര അർബൺ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2023-24 വർഷത്തിലെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു.ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ആറിന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0496 2515176

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ സി ഡി എസിലെ അങ്കണവാടി പ്രീസ്കൂൾ എജ്യുക്കേഷൻ കിറ്റ് 2023 – 2024 വർഷത്തിൽ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0496 2501822

സ്പോർട്സ് കൗൺസിൽ അക്കാദമി ജില്ലാ സെലക്ഷൻ

സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 വർഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ) ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ ഫെബ്രുവരി 13ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ എട്ട് മണിക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. സ്ക്കൂൾ അക്കാദമികളിലെ ഏഴ്, എട്ട്, പ്ലസ് വൺ,ഒന്നാം വർഷം ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. ഫോൺ : 0495 2722593

പാലുത്പന്ന നിർമ്മാണ പരിശീലന പരിപാടി

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 12 മുതൽ 22 വരെ കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോത്പന്ന നിർമ്മാണ സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കും പരിശീലനം പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/-രൂപ. അധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താത്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതും കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്.

നിയമനം നടത്തുന്നു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ കീഴിൽ വരുന്ന ഗവ.ഹോം ഫോർ ബോയ്സിൽ കൗൺസിലർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രായപരിധി : 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 14 വെകുന്നേരം അഞ്ച് മണി. wcdkerala.gov.in ഫോൺ : 0495 2378920

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

അപ്പർ പ്രൈമറി സ്‌കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടയിൽ. പട്ടിക ജാതി-പട്ടികവർഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപായി ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ : 04734296496, 8547126028

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 120 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൽ ചേമ്പറിൽ ഫെബ്രുവരി എട്ടിന് രാവിലെ 10 .30 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ : 0490 2346027 brennencollege@gmail.com

ഷോപ്പ് അറ്റൻഡർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ എച്ച്ഡിഎസ് സർജിക്കൽ ഷോപ്പിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സർജിക്കൽ ഷോപ്പ് അറ്റൻഡറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി, ഇംപ്ലാന്റ്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. ദിവസ വേതനം : 670 രൂപ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900

ന്യൂക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റ് നിയമനം

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത : പ്ലസ്ടു, ന്യൂക്ലിയർ മെഡിസിൻ ലാബിൽ പ്രവൃത്തി പരിചയം അഭികാമ്യം. ദിവസ വേതനം : 720 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിലേക്കും വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലാ സ്റ്റേഷനറി ഓഫീസുകളിലേക്കും 2024-25 വർഷത്തിൽ റബ്ബർ (പോളിമർ)/ലോഹ/പ്രീഇങ്കിംഗ് മുദ്രകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി ദർഘാസ് നമ്പർ 02/2023-24 എന്ന മേലെഴുത്തോടു കൂടിയ മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. . ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2380 348

അനധികൃത പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കണം: ജില്ലാ കളക്ടര്‍

ജില്ലയിലെ പൊതുസ്ഥലങ്ങള്‍, പാലങ്ങള്‍, റോഡരികുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടന്‍ നീക്കംചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്ന ഓരോ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ ചുമത്തുകയും നീക്കം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ് ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുക്കുകയും ചെയ്യും. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദേശം. വഴിയരികില്‍ സ്ഥാപിക്കുന്ന കമാനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ചയെ മറക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, പൊതു, രാഷ്ട്രീയ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സ്വയം ഇവ നീക്കംചെയ്യാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഫെബ്രുവരി 22 ന്

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-മൂലക്കട, വാര്‍ഡ് 18-നടയാര്‍ എന്നിവിടങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തും. 22 ന് രാവിലെ ഏഴു മണി മുതല്‍ ആറു വരെയായിരിക്കും വോട്ടെടുപ്പെന്നും വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ജനുവരി 27 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്തുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു. ആക്ഷേപങ്ങളില്ലാതെ സമയകൃത്യത പാലിച്ച് ഉപതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജനുവരി ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ജനുവരി 29 നാണ് പരസ്യപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 05. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഫെബ്രുവരി 06 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 08.

നെടുംകണ്ടം താലൂക്കാശുപത്രിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രിയിലേക്ക് 2024-25 സാമ്പത്തികവര്‍ഷം ലാബ് കെമിക്കല്‍സ് വിതരണം ചെയ്യല്‍, ലാബ് ടെസ്റ്റുകള്‍ ചെയ്ത് നല്‍കല്‍, എക്സ്-റേ ഫിലിം വിതരണം ചെയ്യുക, സി ടി സ്‌കാനിംഗുകള്‍ ചെയ്ത് തരിക എന്നീ പ്രവൃത്തികള്‍ക്ക് റീ- ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണി വരെ ലഭിക്കും. ഫെബ്രുവരി 15 ന് രാവിലെ 10.30 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതുംതുടര്‍ന്ന് 11.30 ന് തുറുന്ന് പരിശോധിക്കുന്നതുമാണ്. ടെന്‍ഡര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.

കമ്പിളികണ്ടം-കുരിശുകുത്തി റോഡ് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 03)

കൊന്നത്തടി ഗ്രാമപഞ്ചായത്ത് കമ്പിളികണ്ടം-കുരിശുകുത്തി-ഇഞ്ചത്തൊട്ടി റോഡ് ഉദ്ഘാടനം ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (ഫെബ്രുവരി 03) നിര്‍വഹിക്കും. പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. രാവിലെ 9.30 ന് കുരിശുകുത്തി അങ്കണവാടി ഭാഗത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമൂഹിക, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 142 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 14 ന് 12 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 ഉച്ചക്ക് രണ്ട് മണി. ഫെബ്രുവരി 14 ന് വൈകിട്ട് മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘അങ്കണവാടി പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തണം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സിഡി.എസ് പ്രോജക്ട് ഓഫീസ്, തൊടുപുഴ എന്ന മേല്‍വിലാസത്തിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ നേരിട്ട് ലഭിക്കും. ഫോണ്‍: 04862 221860.

പണിക്കന്‍കുടി-കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ് നിര്‍മാണോദ്ഘാടനം നാളെ

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍കുടി-കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ് നിര്‍മാണോദ്ഘാടനം ഇന്ന് (03) 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പണിക്കന്‍കുടി കുരിശിങ്കല്‍ നടക്കുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍കുടി, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്നതും കൊന്നത്തടി വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ ഈ റോഡിന് കഴിഞ്ഞ ബജറ്റില്‍ ആറുകോടി രൂപ അനുവദിച്ചിരുന്നു.
യോഗത്തില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി മല്‍ക്ക തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.

പ്രീസ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലുള്ള 95 അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ച കഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ടെന്‍ഡറുകള്‍ പരിശോധിക്കും. കവറിന് പുറത്ത് അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, അടിമാലി അഡീഷണല്‍, കുഞ്ചിത്തണ്ണി പി.ഒ ഇടുക്കി ജില്ല, പിന്‍- 685565. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865265268.

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, ലീഗല്‍ കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2024 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. 50 വയസ്സ് കവിയാന്‍ പാടില്ല. നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ കൗണ്‍സിലിംഗില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജോലി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 55 വയസ്സ് കവിയാന്‍ പാടില്ല. നിയമ ബിരുദവും വക്കീലായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആഴ്ചയില്‍ 3 ദിവസം ആയിരിക്കും പ്രവൃത്തിസമയം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വനിത സംരക്ഷണ ഓഫീസര്‍, പൈനാവ് പി ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 221722 8281999056.

വീണ്ടും പരീക്ഷ എഴുതാന്‍ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2017-19 പരിശീലന കാലയളവില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ടു വര്‍ഷ ട്രേഡുകളില്‍ പ്രവേശനം നേടിയവരും 1, 2, 3, 4 സെമസ്റ്ററുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 2024 സപ്ലിമെന്ററി സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ട്രെയിനികള്‍ പ്രവേശനം നേടിയ ഐ ടി ഐകളില്‍ ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് നേരിട്ട് ഹാജരായി അപേക്ഷയും അപേക്ഷാഫീസും നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ഒമ്പതിന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം അയ്യന്‍കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്കും പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലേക്കും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 09 ന് രാവിലെ 8 മണിക്ക് വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കായിക അഭിരുചിയും കായികക്ഷമതയുമുള്ള വിദ്യാര്‍ഥികള്‍ അഞ്ചാം ക്ലാസിലേയ്ക്കും നിലവില്‍ 10 ാം ക്ലാസ്സില്‍ പഠിക്കുന്ന സബ് ജില്ലാതലത്തില്‍ കായികമെഡല്‍ നേടിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിലേക്കും ട്രയല്‍സില്‍ പങ്കെടുക്കാം. സബ് ജില്ലാതലത്തില്‍ കായികമെഡല്‍ നേടിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 6,7,8,9 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ട്രയല്‍സില്‍ പങ്കെടുക്കാം.
ഫിസിക്കല്‍ ടെസ്റ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍. കായികമെഡല്‍ നേടിയവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.

ടീ ഷര്‍ട്ട് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്റെയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ”ധീര 1” സെല്‍ഫ് ഡിഫന്‍സ് പരിശീലന പദ്ധതിയിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 274 പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിന് ആവശ്യമായ ടീ ഷര്‍ട്ട് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു കുട്ടിക്ക് ടീ ഷര്‍ട്ടിന് (വകുപ്പിന്റെ ലോഗോയും പദ്ധതിയുടെ പേരും പ്രിന്റിംഗ് ഉള്‍പ്പെടെ)പരമാവധി 250 രൂപ വരെ അനുവദിക്കുന്നതാണ്. പൈനാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഫെബ്രുവരി 12 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7510365192, 8075931836.

Leave a Reply

Your email address will not be published. Required fields are marked *