മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു.സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് തള്ളിയത്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.രേഖകളിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ഉള്ളതായി ബോധ്യപ്പെട്ടെന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാ‍ർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *