സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണുണ്ടായത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് വർധന. ഗ്രാമിന് 100 രൂപ കൂടുകയും ചെയ്തു.

ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്.

ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 72 രൂപയാണ്. ഗ്രാമിന് രണ്ട് രൂപയുടെ വർധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *