മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ല്‍ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 27 ന് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും തീയതി രേഖപ്പെടുത്തിയതിലെ തെറ്റ് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ചിരുന്നു. ഇത് തിരുത്തി നടക്കാവ് പൊലീസ് ഇന്ന് വീണ്ടും സമർപ്പിക്കുകയായിരുന്നു.സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ സ്‌പർശനമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ ഐപിസി 354 വകുപ്പുകൂടി കൂട്ടിച്ചേർത്തു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ 354 എ, ഉപവകുപ്പുകളായ 1, 4 എന്നിവയാണ് ചുമത്തിയിരുന്നത്.സുരേഷ് ഗോപിയെ അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് 354 വകുപ്പ് കൂടി കൂട്ടിച്ചേർത്തത്. കുറ്റപത്രം തയ്യാറായിട്ടും നവകേരള സദസിന്‍റെ തിരക്ക് കാരണം സമർപ്പിക്കുന്നത് വൈകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് വീണ്ടും കേസ് വിലയിരുത്തിയപ്പോൾ അന്വേഷണം തുടരട്ടെ എന്ന നിഗമനത്തിലുമായിരുന്നു.ഒക്ടോബർ 27ന് കോഴിക്കോടുവച്ചാണ് കേസിനാസ്‌പദമായ സംഭവം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വനിത ജേണലിസ്റ്റിനോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു പരാതി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020