പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് ടുവിലെ 5,6,7 തിയതികളിലെ പരീക്ഷകൾക്കാണ് മാറ്റം.
കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫിൽ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്.മെയ് മൂന്നാം വരത്തിന് മുൻപ് SSLC ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ 11 ന് അപേക്ഷിക്കാൻ ഉള്ള സൗകര്യം ഉറപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
