ഉത്തർപ്രദേശിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ഇടപെടൽ ഒഴിവാക്കിയത് വൻ ട്രെയിൻ ദുരന്തം. യുപിയിലെ ഇറ്റാ ജില്ലയിലെ വ്യാഴാഴ്ചയാണ് സംഭവം. റെയിൽവേ പാളങ്ങൾ തകർന്നത് കണ്ടെത്തിയ ഓംവതി തന്റെ ചുവന്ന സാരി ഊരി ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി, ലോക്കോപൈലറ്റിന് അപായ സൂചന നൽകി. ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു.ചുവന്ന നിറത്തിലുള്ള അടയാളം ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടാൽ അപകടം ഒഴിവാക്കാം എന്ന ചിന്തയെത്തുടർന്നായിരുന്നു ഓംവതിയുടെ അവസരോചിതമായ ഇടപെടൽ. പിന്നീട് പാളത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ട പാസഞ്ചർ ട്രെയിനിന്റെ ഡ്രൈവർ തന്റെ സീനിയർമാരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ട്രാക്കുകൾ നന്നാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂർ കഴിഞ്ഞ് ട്രെയിൻ യാത്ര തുടരുകയും ചെയ്തു.അവസരോചിതമായ ഇടപെടലിന് ഓംവതിയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ സഹിതം ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *