അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ.ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു..ശ്രദ്ധയാകർഷിക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.ചൈനീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പേമ ഖണ്ഡു വ്യക്തമാക്കി.രാജ്യസ്നേഹികളായ അരുണാചല്‍പ്രദേശിലെ പൗരന്‍മാർ ഇത്തരം വിഡ്ഢിത്തരം തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ കഴിഞ്ഞ മാസത്തെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ചൈനയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം തളളിയിരുന്നു. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യന്‍ ഭരണാധികാരികള്‍ അരുണാചല്‍ സന്ദര്‍ശിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി വിഷയം വഷളാക്കാനാണ് പദ്ധതി ഉദ്ഘാടനത്തിനെന്ന പേരില്‍ മോദി അരുണാചല്‍ സന്ദര്‍ശിച്ചെന്നായിരുന്നു ചൈനയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *