തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്.
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായിഅലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.