ബെംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തില്‍ പണം വെച്ചുള്ള ബെറ്റിനെത്തുടര്‍ന്ന് അമിത അളവില്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. കാര്‍ത്തിക് (21) എന്ന യുവാവാണ് മരിച്ചത്. സുഹൃത്തായ വെങ്കട റെഡ്ഢിയുമായി 10,000 രൂപയ്ക്ക് ബെറ്റ് വെച്ചതാണ് കാര്‍ത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്. ഇതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി കാര്‍ത്തിക്ക് അത്രയും മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. അല്പസമയത്തിനുശേഷം കാര്‍ത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *