ബലാത്സംഗ പരാതിയിൽ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയിച്ചു.പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് നിര്‍ദേശിച്ച കോടതി വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.ഇന്നലെ ഒമ്പത് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. യുവനടി ഉന്നയിച്ചത് വ്യാജ പരാതിയാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പറഞ്ഞു. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു പൊലീസിനോട് ആവർത്തിച്ചു.

ദുബായില്‍ നിന്നും തിരിച്ചെത്തിയ വിജയ് ബാബു എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയും താനും തമ്മില്‍ സൗഹൃദമായിരുന്നെന്ന് വാദിക്കുന്ന രേഖകളാണ് പൊലീസിന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *