കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവല്ലത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോന്‍, സെക്രട്ടറി പി ജയശങ്കര്‍, സുനില്‍ കണ്ണോറ, സി. സോമന്‍, എന്‍ വിനോദ് തുടങ്ങിമറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തു.