കോഴിക്കോട്: മദ്റസകള്‍ വൈജ്ഞാനിക ധാര്‍മ്മിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ പങ്ക് മഹത്തരമാണെന്നും, മദ്‌റസ പഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ‘ധാര്‍മ്മിക ശിക്ഷണം, കരുതലിന് കൈകോര്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. പ്രവേശനോത്സവം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എം അബ്ദുസ്സലാം മാസ്റ്റര്‍,അബൂബക്കര്‍ ഫാറൂഖി നന്മണ്ട, ബഷീര്‍ മാസ്റ്റര്‍, കെ.മുഹമ്മദ് കമാല്‍, അഫ്സല്‍ പട്ടേല്‍ത്താഴം, അമീന്‍ ഫറോക്ക്, കെ.ഷഫീഖ്, അബ്ദുസ്സലാം പുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും, വിദ്യാര്‍ഥികളുടെ വൈജ്ഞാനിക കലാ പരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *