കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡപ്പിക്കാൻ ശ്രമം.പെൺകുട്ടിയുടെ പരാതിയിൽ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍.സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വിളപ്പിലെത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്. വിമുക്ത ഭടനായ മണികണ്ഠന്‍ സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാരനാണ്. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *