ഡോക്ടർ പ്രസവമെടുത്താൽ ആരും ബാപ്പയെന്ന് വിളിക്കില്ലെന്ന് കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ,എം കെ മുനീർ .അത് കൊടുവള്ളിയിലും ബാധകമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയിലാണ് കൊടുവള്ളി എം എൽ എ പരാമർശവുമായി രംഗത്തെത്തിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ വീണ്ടും ജയിച്ചപ്പോൾ താൻ മുൻകൈ എടുത്ത് തുടങ്ങിയ പദ്ധതികളിൽ വേറെ ആളുകൾ ഉദ്ഘടനത്തിനും ഭാഗമാകുന്നതിനും എത്തിയെന്ന് മുനീർ പറഞ്ഞു.ആ പദ്ധതി ഉണ്ടാക്കിയ ആളെയാണ് അതിന്റെ ബാപ്പ യായി കാണേണ്ടതെന്നും പിന്നീട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവനല്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ഇതിന് മറുപടിയെന്നോണമാണ് സഭയിലെ നിലവിലെ ബേപ്പൂർ എം എൽ എ യും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് അക്കാര്യം കൊടുവള്ളി യിലും ബാധകമാണെന്ന് പറഞ്ഞത്.