തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസുദ്യോഗസ്ഥര്‍ താക്കോലൂരി കാറിന്റെ ഡോറ് പൂട്ടി. അമിത വേഗതയുണ്ടെന്ന് കാണിച്ച് കാറ് പിടിച്ച ശേഷമായിരുന്നു പൊലീസിന്റെ നടപടി.പോലീസിന്റെ ഈ നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചിട്ടുണ്ട്.ഷിബുകുമാറും ഭാര്യയും കാറില്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം. വാഹനവേഗത പരിശോധിക്കുന്ന ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിത വേഗതയ്ക്ക് 1500 രൂപ പിഴ ഈടാക്കി.
ഇതിനിടെ റോഡിലൂടെ കടന്നു പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം ചോദ്യം ചെയ്തതോടെ പൊലീസ് ഷിബുവിനെ മര്‍ദ്ദിക്കാന്‍ ആഞ്ഞു. ഇതിനിടയിലാണ് കുഞ്ഞിനെ കാറിനുള്ളില്‍ തനിച്ചാക്കി, താക്കോലൂരി പൊലീസ് ഡോറടച്ചത്. ഇതിനിടെ അഞ്ജന വീഡിയോ ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ആറുമാസം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ല. പക്ഷേ തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിന്റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാടിവര്‍ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അഞ്ജന സുരേഷ് പറഞ്ഞു.
