കാസര്‍കോട്ട് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്.ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45-നാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *