കോഴിക്കോട്: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ധ്രുതഗതിയിലുള്ള പുരോഗതി കൈവരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന്‌കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
ബീഫ് കഴിച്ചതിന്റെ പേരില്‍ ഹരിയാനയിലുണ്ടായ ആള്‍ക്കൂട്ടകൊലപാതകം, വര്‍ഗീയ താണ്ഡവത്തിന്റെ തുടര്‍ച്ചായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്.ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അടിയന്തിര പ്രധാന്യത്തോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സാമൂഹ്യ തലത്തില്‍ സര്‍വ്വ മേഖലകളിലും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് വിശുദ്ധ ഇസ് ലാം മുന്നോട്ടു വെക്കുന്ന ഉന്നതമായ മാനവിക മൂല്യങ്ങള്‍ നിത്യപ്രസക്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന അധ്യാപക സമ്മേളനം, വിചിന്തനം പ്രചാരണ കാമ്പയ്ന്‍, വെളിച്ചം ഖുര്‍ആന്‍ പഠനസംഗമം,കനല്‍ ശില്പശാല, ഈലാഫ് സന്നദ്ധസേവന വളണ്ടിയേഴ്‌സ് മീറ്റ്, നാഷനല്‍ യൂത്ത് കോണ്‍ഫ്രന്‍സ് തുടങ്ങിയവക്ക് യോഗം അന്തിമരൂപം നല്‍കി.
പ്രസിഡണ്ട് ശരീഫ് മേലേതില്‍ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ശുക്കൂര്‍ സ്വലാഹി ആമുഖഭാഷണം നടത്തി. ട്രഷറര്‍ കെ.എം.എ അസീസ്, ഭാരവാഹികളായ ബരീര്‍ അസ് ലം, ഡോ: ജംഷീര്‍ ഫാറൂഖി, സുബൈര്‍ പീടിയേക്കല്‍, ശാഹിദ് മുസ് ലിം ഫാറൂഖി, റഹ് മത്തുല്ല സ്വലാഹി പുത്തൂര്‍, യാസര്‍ അറഫാത്ത്, സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂര്‍, ശംസീര്‍ കൈതേരി ,അഫ്‌സല്‍ കൊച്ചി ജില്ലാ ഭാരവാഹികളായ പി.ഹാഫിദുര്‍റഹ്‌മാന്‍ മദനി (കോഴിക്കോട് സൗത്ത് ) ഷമീര്‍ വാകയാട് (കോഴിക്കോട് നോര്‍ത്ത് ) തന്‍സീര്‍ ബാബു സ്വലാഹി(മലപ്പുറം ഈസ്റ്റ് ) മുബശിര്‍ കോട്ടക്കല്‍ ( മലപ്പുറം വെസ്റ്റ് ) മുഹമ്മദ് അക് റം (കണ്ണൂര്‍) എം.എം ഇഖ് ബാല്‍ (പാലക്കാട്) അനസ് നദ് വി (എറണാകുളം) അബ്ദുല്‍ ഗഫൂര്‍ കൊപ്രക്കളം (തൃശൂര്‍) നൗഫല്‍ മീനങ്ങാടി (വയനാട്)ആശിഖ് ഷാജഹാന്‍ ഫാറൂഖി (കൊല്ലം) സജിന്‍ വടശ്ശേരിക്കോണം (തിരുവനന്തപുരം) എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *