സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കാൻ തീരുമാനം.ഈ മാസം 25ന് തുറക്കാനാണ് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം അനുവദിക്കുക.വിവാഹത്തിന് അമ്പതുപേര്‍ക്ക് പങ്കെടുക്കുന്നതില്‍ അനുമതി നല്‍കാനും തീരുമാനമായി. ഒരേസമയം 25പേര്‍ക്ക് മാത്രമാണ് നേരത്തെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. അമ്പതുപേരെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്രാമസഭകള്‍ കൂടാനും അനുമതിയായി.

Leave a Reply

Your email address will not be published. Required fields are marked *