ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കെട്ടാങ്ങലിൽ പുതുതായി നിർമ്മിച്ച എംസിഎഫ് കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിനായി 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, മെമ്പർമാരായ വിദ്യൽലത, സബിത സുരേഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എൻ.പി കമല, മുൻ മെമ്പർ നാരായണൻ നമ്പൂതിരി, കെ അപ്പൂട്ടി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ദീഖ് സ്വാഗതവും വി.ഇ.ഒ ജാഫർ നന്ദിയും പറഞ്ഞു.