ഗാന്ധിജയന്തി ദിനത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ്, കോടതി പരിസരം എന്നീ സ്ഥലങ്ങൾ ശുചീകരിച്ചു.

2010 ൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ നിലവിൽ എട്ട് ഒൻപത് ക്ലാസുകളിൽ നിന്നായി 88കേഡറ്റുകളുണ്ട് .ബുധനാഴ്ച വൈകീട്ട് 4 മണി മുതൽ 5 :30 വരെയും ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ ഒന്നേ കാൽ വരെയും എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടറായ എസ് ഐ ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. 2010 മുതൽ പതിനാല് വർഷത്തിനിടെ നിരവധി വിദ്യാർത്ഥികൾ ട്രെയിനിങ് കഴിഞ്ഞിറങ്ങിയിട്ടുണ്ട്.കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകാരായ ഹരീഷ് കുമാർ, നിത എന്നിവരാണ് എസ് പി സി ക്ക് ഇപ്പോൾ നേതൃത്വം നല്കുന്നത്.

പരിപാടിക്ക് എസ് ഐ ബാബുരാജ് ,എസ് പി സി പിടി എ പ്രസിഡന്റ്‌ ഷിനിൽ, അദ്ധ്യാപകരായ ഹരീഷ് കുമാർ, നിത എന്നിവർ നേതൃത്വം നൽകി.ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അബ്ദുൽ സത്താർ കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *