ഖുർആൻ സ്റ്റഡി സെന്റർ കുന്ദമംഗലം കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു
ജെ ഐ എച് മേഖലാ നാസിം എം എം മുഹിയുദ്ധീൻ ഉൽഘാടനം ചെയ്തു
മാനവരാശിയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുവാനും ജാതി വർഗ വർണ ദേശ ഭാഷ വിവേചനങ്ങളില്ലാതെ ഒരു മാതാവിൻ്റെയും പിതാവിൻ്റെയും മക്കളാണെന്ന ബോധത്തിൽ പരസ്പര സഹകരണത്തിലും ഐക്യത്തിലും ജീവിക്കാൻ സാധിക്കണമെന്നും അദ്ധേഹം പറഞ്ഞു
ഉത്തമ സമൂഹത്തേയും വ്യക്തികളെയും വാർത്തെടുക്കുക എന്നതാണ് ഖുർആൻ സ്റ്റഡി സെന്റർ ലക്ഷ്യം വെക്കുന്നതെന്ന് സമാപന പ്രസംഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് സുബ്ഹാൻ ബാബു പറഞ്ഞു
മസ്ജിദുൽ ഇഹ്സാൻ മഹല്ല്പ്രസിഡൻ്റ് എം സിബ്ഗത്തുള്ള അധ്യക്ഷതവഹിച്ച ചടങ്ങിൽ ഖുർആൻ സ്റ്റഡി സെൻ്റർ ജില്ലാ തല റാങ്ക് ജേതക്കളായ മുഹമ്മദ് ഹനീഫ കാരന്തൂർ, ഷമീന കുറ്റിക്കാട്ടൂർ, ബുഷ്റ ചേരിക്കമ്മൽ എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു
സഹൽ Kc, ഹിനാൻ Kc, നിഹാൽ Kc എന്നിവരെ പ്രത്യേകം ആദരിച്ചു
ഇ പി ലിയാഖത്ത് അലി, പി പി മജീദ്, അബൂബക്കർ മാസ്റ്റർ, അബ്ദുൽ ഖാദർ പതിമംഗലം, ലിയാൻ C, എന്നിവർ ആശംസകൾ അറിയിച്ചു
ഹാനിഇഹ്സാൻ പ്രാർത്ഥനാ ഗീതം ആലപിച്ചു കൺവീനർ അമീനുൽ ഹഖ് സ്വാഗതവും PM ഷരീഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *