പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരിലൊരാളാണ് വി.ഡി. സതീശനെന്ന് പി. രാജീവിന്റെ പരിഹാസം. അമിത് ഷാ കേരളത്തിൽ വരുമ്പോൾ സതീശൻ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും, അദ്ദേഹം അറിയാതെയാണ് ആരോ കരിങ്കോടി കാണിച്ചതെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

രാജ്യത്ത് വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും, നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബി.ജെ.പി ഇതര സർക്കാർ കേരള സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബി.ജെ.പിയുടെ മുന്നിൽ ‘നല്ല കുട്ടിയായി’ട്ടാണ് വി.ഡി. സതീശൻ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിലെ ഐക്യം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും, ഇപ്പോൾ ‘ടീം യു.ഡി.എഫ്’ എന്നൊരു കൂട്ടായ്മ തന്നെ നിലവിലില്ലെന്നും വി.എൻ. വാസവനും വിമർശനം ഉന്നയിച്ചു. യു.ഡി.എഫ് കൺവീനറുടെ പരസ്യ പ്രതികരണങ്ങൾ തന്നെ മുന്നണിയിലെ ഈ ഐക്യമില്ലായ്മയ്ക്ക് തെളിവാണെന്നും, മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിയിൽ പോലും പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമം നടത്തി പൊലീസ് ക്രൂരത കാട്ടിയതെന്നും, ഇതിന് പിന്നിൽ നേതൃത്വത്തിന്റെ അറിവുണ്ടെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *