സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌നയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കസ്റ്റംസ്, ഇ.ഡി കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ തന്നെ സ്വപ്‌ന ഉടന്‍ തന്നെ ജയില്‍മോചിതയാകും. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയുടെ സിറ്റിങ്.

25 ലക്ഷം രൂപയുടെ ബോണ്ട് മുഴുവന്‍ പ്രതികളും കെട്ടിവെക്കണമെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *