മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി (58)യാണ് മരിച്ചത്. മകൻ ജിസ് പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും പെട്ടെന്ന് ഇവരെ പുറത്തെടുക്കാനായില്ല. കൂടുതൽ പേരെത്തിയതിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *