തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രത്തില്‍. കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ തന്നെ പൊലീസ് പറയുന്നു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം, സതീശിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്നലെ മുതലാണ് സതീശിന്റെ വീട്ടില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. അതേസമയം, കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *