എറണാകുളം: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിനും ജാമ്യം ലഭിച്ചു.
ജാമ്യം നിഷേധിക്കാന്‍ കൃത്യമായ കാരണങ്ങളിലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. ഇരുവര്‍ക്കുമെതിരെ മുന്‍പ് സമാനമായ കേസുകളില്ലെന്നതും കോടതി പരിഗണിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് ജാമ്യം.
കള്ളപ്പണ ഇടപാടുകേസില്‍ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു ഇഡി തുടക്കം മുതല്‍ വാദിച്ചത്.