കാസര്‍ഗോഡ് ബസ് മറിഞ്ഞു. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം
12.30 ഓടെ കാസര്‍ഗോട്ടെ പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കല്യാണത്തിനായി എത്തിയ കര്‍ണാടകസ്വദേശികളടക്കം മുപ്പതിലധികം പേര്‍ ബസിലുണ്ടായിരുന്നു.ു.
പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. അബോധാവസ്ഥയിലായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കര്‍ണാടകയിലെ ആശുപത്രികളിലടക്കമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആളപായമുണ്ടായതായി ഇതുവരെ വിവരങ്ങളില്ല.