കുന്ദമംഗലം: പന്തീർപ്പാടം – നൊച്ചിപ്പൊയിൽ തേവർകണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഭരണക്കാരും ഉദ്യോഗസ്ഥന്മാരും, നിലപാടിൽ മാറ്റം വരുത്തി ഈ റോഡ് അടിയന്തിര നവീകരണ പ്രവർത്തനം നടത്തി ഗതാഗതയോഗ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ചു അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് മുൻ എം എൽ എ യുസി രാമൻ പറഞ്ഞു. ഈ റോഡിൻറെ പ്രവർത്തി വൈകുന്നതിൽ പ്രതിഷേധിച്ച് കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയറുടെ ആപ്പീസിന് മുമ്പിൽ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളോളമായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇന്നുള്ളത്.

ഓ. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ ഖാലിദ് കിളിമുണ്ട,ഒ ഹുസൈൻ ,എം ബാബുമോൻ, കെ കെ ഷമീൽ, ഷെമീം മൂന്നു കണ്ടത്തിൽ, മുഹമ്മദ് പാലക്കാട്ടിൽ,സിപി ശിഹാബ് ,വി പി അബൂബക്കർ ,കെ ടി ബഷീർ ,എ എം മിറാസ്, റിയാസ്, പി ഹാരിസ് സിയാദ് തുടങ്ങി ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ നിരവധി മുസ്ലീം ലീഗ് പ്രവർത്തകന്മാർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *