കാരന്തൂര്‍: കൊളായ്.എ.എല്‍.പി.സ്‌കൂളില്‍വാര്‍ഷികാഘോഷം തരംഗം 24 നടത്തി. സമാപനയോഗം പ്രശസ്ത സിനിമാ സീരിയല്‍ നടനായ വിജയന്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി സി.പി അദ്ധ്യക്ഷത വഹിച്ചു.

കുട്ടികളുടെ കയ്യെഴുത്ത് മാസിക- ദളങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ പ്രകാശനം ചെയ്തു. കൊളായ് സ്‌കൂളിന്റെ വെബ് സൈറ്റ് എ.ഇ. ഒ. കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്ത ശേഷം COPA പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശില്‍പദാസ്, SSLC ഫുള്‍ A+ നേടിയ സാന്ദ്ര കെ പി, അജ്‌നാസ് .വി, ആയിഷ നഫ്ല പി.കെ. എന്നീ പൂര്‍വവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മുന്‍ അധ്യാപകനായ എം.പി. മൊയ്തീന്‍ , SSG അംഗമായ ഏറങ്ങാട്ട് സദാനന്ദന്‍ ‘വയലോരം റസിഡന്‍സ് സെക്രട്ടറി എ ഷാജു, പൂര്‍വവിദ്യാര്‍ത്ഥികളായ റജിന്‍ദാസ്, പ്രശോഭ്, പി ടി എ പ്രസിഡന്റ് ഹാജിറ സീനിയര്‍ ടീച്ചറായ സ്വര്‍ണജ ടീച്ചര്‍ , സ്റ്റാഫ് സെക്രട്ടറി സഫിയ എ എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക അജിതകുമാരി.കെ. സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *