മാതാപിതാക്കൾ ബന്ധത്തെ എതിർത്താൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറാമെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു. വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ നിന്ന് 31കാരനായ യുവാവിനെ വെറുതെവിട്ടു. ആരോപണ വിധേയനായ യുവാവിന് യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ലൈം​ഗികതക്കുവേണ്ടിയാണ് വിവാഹവാ​ഗ്ദാനം നൽകിയതെന്നും തെളിയിക്കാൻ രേഖകളൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.വിവാഹം കഴിക്കാൻ പരാതിക്കാരി മാത്രമാണ് തയാറായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾക്ക് സമ്മതമില്ലാത്തതിനാൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയത് ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര ചാന്ദ്വാനി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *