
ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയില്‍ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മിഹിറിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. മിഹിര്‍ നേരിട്ടത് മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്. സ്‌കൂളുകള്‍ കുട്ടികളുടെ സുരക്ഷിത താവളമായിരിക്കണം. ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി വേണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ദയ, സഹാനുഭൂതി, ധൈര്യം, സ്‌നേഹം എന്നിവ പഠിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടർന്ന് ജനുവരി 15നാണ് ജീവനൊടുക്കിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംഭവദിവസം വൈകീട്ട് സ്കൂളിൽ നിന്നെത്തിയ മിഹിർ 3.50ഓടെ ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
