
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ പട്ടയവും ആധാരവും നിർമ്മിച്ച് സ്ഥലം കൈവശപ്പെടുത്തിയ കേസിൽ കളക്ടറുടെ ഇടപെടൽ. കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ എഡിഎമ്മിനും ഡെപ്യുട്ടി കളക്ടർക്കും നിർദ്ദേശം നൽകി. വ്യജമായി പ്രമാണങ്ങൾ ഉപയോഗിച്ച് കെഎസ്എഫ്ഇയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ലോൺ തരപ്പെടുത്തിയ പ്രതിക്കെതിരെ കെഎസ്എഫ്ഇ വീടും സ്ഥലവും ജപ്തി ചെയ്യുവാൻ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലക്കിടി അറമല സ്വദേശിയായ കുപ്പേരി തൊടി അബൂബക്കറിന് എതിരെയാണ് കേസ്. പ്രതി മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. അറമല സ്വദേശികളുടെ നികുതിയടക്കാതെ കിടന്നിരുന്ന സ്ഥലമാണ് കുന്നത്തിടവക വീല്ലേജോഫീസിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജമായി ആധാരമുണ്ടാക്കുകയും പോക്കുവരവ് സർട്ടിഫിക്കറ്റും പട്ടയവും ഉണ്ടാക്കിയത്. ഏറെക്കാലം നികുതിയടക്കത്തെ കിടന്നിരുന്ന ഭൂമിയാണ് സ്വന്തം പേരിലാക്കിയത്. വിവരാവകാശ നിയമപ്രകാരം രേഖകൾ കണ്ടെത്തിയ യഥാർത്ഥ ഉടമകൾ സ്ഥലം അവരുടെ പേരിലാക്കുകയും നികുതി അടക്കുകയും ചെയ്തു. കെഎസ്എഫ്ഇ അധികൃതർ പുതിയ നികുതി ശീട്ട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. തുടർന്ന് വൈത്തിരി കെഎസ്എഫ്ഇ അധികൃതർ പരാതി നൽകുകയും വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചയ്യുകയും ചെയ്തിട്ടുണ്ട്. കുപ്പേരിത്തൊടി അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ വ്യാപ്തി വലിയതാണെന്നു കണ്ടു അന്വേഷണ വ്യാപ്തി കൂട്ടുകയും കൽപ്പറ്റ ഡിവൈഎസ്‍പിയുടെ മേൽനോട്ടത്തിൽ അന്വേഷം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ വില്ലോജോഫീസർ, കീഴുദ്യോഗസ്ഥർ എന്നിവരടക്കാം മൂന്നുപേർക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് കളക്ടർക്ക് സമർപ്പിക്കും. ഇതോടൊപ്പം രാവണി വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നും വ്യാജരേഖകളെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ അപ്പലേറ്റ് അതോറിറ്റി അബൂബക്കറിന്റെ പേരിലുള്ള പട്ടയം റദ്ദാക്കിയിട്ടുണ്ട്