മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2026- 27 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള മത്സ്യസഭ, ഫിഷറീസ് വകുപ്പിൻ്റെ മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പരിപാടി “തീരോന്നതി അറിവ് 2005-26” എന്നിവയും നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.

12 ലക്ഷം രൂപ ചെലവിൽ 30 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. മത്സ്യ മേഖലയ്ക്കായി 31 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. കൊയിലാണ്ടി വേദവ്യാസ സ്കൂളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ സുധാകരൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ കെ എം നജീബ്, എം ദൃശ്യ, കൗൺസിലർമാരായ കെ വി സുരേഷ് കുമാർ, സി പി നുസൈബ അസൈനാർ, ജസ് ലു, എ വി ഷമീം, ആയിഷ ജാസ്മിൻ, ഷാദിയ, തസ്നിയ, നിമിഷ ബെൽജൻ, പ്രിയങ്ക അനീഷ് കുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ ആതിര എന്നിവർ സംസാരിച്ചു. ബോധവൽക്കരണ പരിപാടിയിൽ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ് സരിത, ഫയർ ഓഫീസർ സുകേഷ്, അനൂപ്, ഒ ആതിര, പി കെ സന്ധ്യ എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *