കോഴിക്കോട്: പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ പന്തീരങ്കാവ് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച വാഴയൂർ കാരാട് സ്വദേശികളായ കുഴിയോടിപ്പറമ്പിൽ വീട്ടില്‍ ശ്യാംജിത്ത് കെ(26), പാല കുഴിമ്പിൽ വീട്ടില്‍ അർജുൻ പി(26), കൊട്ടാടംപാട് തടത്തിൽ വീട്ടില്‍ നിതിൻ കെ (27)എന്നിവരെ പന്തീരാങ്കാവ് പോലീസ് പിടികൂടി.

01.03.2026 തീയ്യതി കൊടൽ നടക്കാവ് അണ്ടർ പാസ്റ്റിന് സമീപം വയൽക്കര എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ വാഹന പരിശോധനക്കിടെ അപകടകരമായ രീതിയിൽ പ്രതികള്‍ ഓടിച്ച വന്ന പജേറോ കാര്‍ നിർത്താൻ കൈകാണിച്ചപ്പോള്‍ നിർത്താതെ ഓടിച്ചു പോവുകയും, കുറച്ചു ദൂരം ഓടിച്ചു പോയ കാര്‍ വീണ്ടും തിരിച്ചു വന്ന് കാറിൽ നിന്നും മൂന്നുപേർ ഇറങ്ങി വരികയും മദ്യത്തിൻ്റെ രൂക്ഷ ഗന്ധം ഉള്ളതിനാൽ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതിൽ ഇവർ മൂന്നുപേരും പോലീസിനെ ചീത്തവിളിക്കുകയും, ബഹളം വയ്ക്കുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ പൊലീസുകാരെ വിളിച്ച് വരുത്തി പ്രതികളെയും ഇവര്‍ ഓടിച്ചു വന്ന കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ എസ്ഐ ജയ്ൻ , സിപിഒമാരായ അബ്ദുൾ മനാഫ്, ഷൈജു, അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *