കോഴിക്കോട്: വെറുപ്പിന്റെയും വിദ്വേശത്തിന്റെയും വക്താക്കള്‍ക്കെതിരെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വാതിലുകള്‍ തുറന്നിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍. ഖാസി നാലകത്ത് മുഹമ്മദ് കോയഫൗണ്ടേഷന്‍സംഘടിപ്പിച്ച നമ്മളൊന്ന് സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ നന്മയും സൗഹൃദവും ചരിത്രമാണെന്നും അതിന് വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ ഇടയ്ക്കിടെയുള്ളസ്‌നേഹ സംഗമങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നത് ചില വിഷവിത്തുകള്‍ ആണെന്നും അവര്‍ക്കെതിരെ മൗനം കുറ്റകരമാണെന്ന്‌കോഴിക്കോട് മേയര്‍ ഡോ: ബീന ഫിലിപ്പ് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും അപകടമാവിധം ഭീഷണി നേരിടുമ്പോള്‍ സ്‌നേഹസംഗമങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്ന് അഹമദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ നിന്നും സിനിമയില്‍ നിന്നും എന്തൊക്കെ മുറിച്ചുമാറ്റാന്‍ ശ്രമിച്ചാലും അതൊക്കെ ഇവിടെ അവശേഷിക്കുമെന്ന് സാമി സന്ദീപാനന്ദഗിരി പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌നേഹപത്രിക ഡോ: മേയര്‍ ബീന ഫിലിപ്പ് അഹമ്മദ് ദേവര്‍കോവിലിന് കൈമാറി പ്രകാശനം ചെയ്തു. ഖാസിഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ കുഞ്ഞാലി അധ്യക്ഷതവഹിച്ചു. ബിഷപ്പ് ഡോക്ടര്‍ റോയിസ് ജോര്‍ജ്,സഫീര്‍ സഖാഫി, വിപി കെ ഗോപി, ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ഹുസൈന്‍ രണ്ടത്താണി, എംപി അഹമ്മദ്, ജലീല്‍ എടവലത്ത് എന്നിവര്‍ സംസാരിച്ചു ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ വി ഇസ്ഹാക്ക് നന്ദിയും പറഞ്ഞു.