തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *