ത്യക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കെ വി തോമസ് പ്രതികരിച്ചു. ഏത് രാഷ്ട്രീയമെന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കും താന്‍ നില്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇരുമുന്നണികളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനോട് വ്യക്തി പരമായ ബന്ധവും ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ റെയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായും തൃക്കാക്കര തെരഞ്ഞെടുപ്പ് ജനങ്ങളുടെതാണെന്നും അദ്ദേഹം പറഞ്ഞു.

അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട വികസനം ഇല്ലാതാകരുത്. ഇഫ്താര്‍ പരിപാടിയില്‍ ഒന്നിച്ചിരിക്കാമെങ്കില്‍ വികസനത്തിനായും ഒന്നിച്ചിരുന്നൂടേയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *