തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്.എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.എഎപിയും ട്വന്റിയും 20യും ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് പറഞ്ഞു.’പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക.’ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *