ഈദ് ആംശംസകള്‍ നേര്‍ന്ന് പി.സി. ജോര്‍ജ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം.മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്. പള്ളികളില്‍ പ്രത്യേക പ്രാർത്ഥന നടന്നു. ഇതിനിടെ വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി സി ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംകൾ നേർന്നത്.

ഇതിനെതിരെയാണ് ഇപ്പോൾ വ്യാപക വിമർശനം വന്നിരിക്കുന്നത് ഒരു തുള്ളി ചായ എടുക്കട്ടേ….കാസംഘി, പറഞ്ഞ വര്‍ഗീയതയില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് തന്നെയല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറച്ച് സാധാരണക്കാര്‍ ഡ്രസ്സ് കടയോ, ചായക്കടയോ നടത്തി എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നിടത്തും പ്രതിസന്ധികള്‍ സൃഷ്ടിച്ച് ഒരു കൂട്ടം മനുഷ്യരെ സാമൂഹ്യജീവിതം അപകടത്തിലാക്കുകയല്ലേ സര്‍ നിങ്ങള്‍. ഏത് പ്രതിസന്ധിയിലും കൂടെ നിന്ന മനുഷ്യരാണെന്ന് കുറച്ചു കാലം മുമ്പ് പറയുകയും പക്ഷേ കൃത്യമായി വര്‍ഗീയതയാണെന്ന് ബോധ്യമുണ്ടായിട്ടും വിദ്വേഷം പ്രചരിപ്പിക്കുന്നതും ശരിയല്ല സര്‍. തന്നെ പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന് നിങ്ങളോട് പൊറുക്കനാകട്ടെ. എല്ലാ വര്‍ഗീയതയും തുലയട്ടെ. തിരിച്ചും ചെറിയപെരുന്നാള്‍ ആശംസകള്‍,അങ്ങനെ നീണ്ടുപോകുന്നു കമന്റുകൾ

Leave a Reply

Your email address will not be published. Required fields are marked *