ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെ താരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ. പിന്നാലെ പി ടി ഉഷയുടെ വാഹനം തടഞ്ഞു.
സമരവേദിയിൽ നിന്ന് മടങ്ങുമ്പോൾ ജന്ദർ മന്ദറിന്റെ വേദിയുടെ പുറത്ത് നിന്ന് ഒരാൾ വാഹനം തടയുകയായിരുന്നു. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളം പി ടി ഉഷ സമരപന്തലിൽ താരങ്ങളോടൊപ്പം ചെലവഴിച്ചു. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.
താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമുള്ള പി ടി ഉഷയുടെ പരാമർശം നേരത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
