കൊടകര കുഴല്‍പ്പണ കേസിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.കൊടകരയില്‍ നടന്ന ഒരു പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള അര്‍ധസത്യങ്ങളും അസത്യങ്ങളും ആസൂത്രിതതമായിട്ടുള്ള കള്ളപ്രചാരണം നടത്തുന്നത്. പണം ബിജെപിയുടെതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്നതാണ് ബിജെപി നേതാക്കളെ മുഴുവന്‍ ചോദ്യം ചെയ്യുന്നു എന്നരീതിയില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊടകരയിലെ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് അന്ന് തന്നെ പറഞ്ഞിരുന്നു ഞങ്ങള്‍ക്ക് ഒരുതരത്തലിമുള്ള ബന്ധമില്ലെന്ന്. അതുകൊണ്ടാണ് പൊലീസില്‍ കേസ് കൊടുത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ധര്‍മരാന്‍ ബന്ധപ്പെട്ട എല്ലാ ബിജെപി നേതാക്കളും പൊലീസിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരിക്കുന്ന ഡിഎംകെ, സിപിഎമ്മിന് 25 കോടി രൂപയാണ് നല്‍കിയത്. അതു സംബന്ധിച്ച് വാര്‍ത്തകളും വന്നിരുന്നു. അത് കള്ളപ്പണമാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്കെതിരെ സിപിഎമ്മും ചില മാധ്യമങ്ങളും കള്ളപ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൊടകര കേസുമായി ബന്ധപ്പെട്ട് ആവശ്യമില്ലാത്ത രീതിയില്‍ ബിജെപി നേതാക്കളെ വിളിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഞങ്ങളെല്ലാവരും അന്വേഷണത്തോട് സഹകരിക്കുകയാണ് ചെയ്യുന്നത്. ഒരു ബിജെപി നേതാവ് പോലും തലയില്‍ മുണ്ടിട്ടല്ല അന്വേഷണത്തിന് പോയത്. ഈ കള്ളപ്പണം ബിജെപിക്ക് വേണ്ടിവന്നതല്ല. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തെയും സ്വാഗതം ചെയ്തത്. ഇനി ആരെ വിളിച്ചാലും അന്വേഷണസംഘവുമായി സഹകരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ആര്‍ക്കും നെഞ്ചു വേദനയുണ്ടാകുകയോ കോവിഡ് പോസിറ്റീന് ആകുകയോ ചെയ്തിട്ടില്ല. കേസുമായി സഹകരിക്കാനാണ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത്. കേസുമായി ബന്ധമില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് പൊലീസുമായി സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.കെ. ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അവര്‍ക്കു പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *