കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് പല നേതാക്കള്‍ക്കും അറിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കുന്നത്.

കെ സുരേന്ദ്രനെ അന്വേഷണ സംഘം എപ്പോൾ വിളിച്ച് വിളിക്കും എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. മൂന്നരക്കോടി വരുന്ന വിവരം പല ബി ജെ പി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *