തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്.

‘തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അതില്‍ കൂടുതല്‍ ദുഃഖിക്കുന്നതിലോ സന്തോഷിക്കുന്നതിലോ പ്രസക്തിയില്ല. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയില്‍ നടന്നിരുന്നു. തോല്‍വി സ്വഭാവികമായും പരിശോധിക്കപ്പെടും. യുഡിഎഫ് പോലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന സമീപനം ശരിയല്ല. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോ ജോസഫ്.’ കെ വി തോമസ് പറഞ്ഞു.

ചെറിയ മാര്‍ജിന് എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നത്. ഉമാ തോമസിനോടുള്ള വ്യക്തിപരമായ താല്‍പര്യമോ അല്ലെങ്കില്‍ മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളോ വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ ജനം അംഗീകരിക്കുന്നില്ലെന്ന് പറയാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ തോല്‍വിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ യുഡിഎഫിന്റെ കനത്ത മുന്നേറ്റം വ്യക്തമായതോടെ കെ.വി.തോമസിനെതിരെ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിലെ തോമസിന്റെ പോസ്റ്റുകള്‍ കത്തിച്ച പ്രവര്‍ത്തകര്‍, അദ്ദേഹത്തിന്റെ വീടിനു സമീപം തിരുത മീനുമായി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *