തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് അനുമോദനവും ജോ ജോസഫ് നേര്‍ന്നു.

‘വിജയിക്ക് അനുമോദനം. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കഴിയുന്നത്രയും ആത്മാര്‍ത്ഥമായി ചെയ്തു. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മറ്റു കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ഈ നിമിഷം വരെ ആത്മവിശ്വാസമുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. പരാജയത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ല വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം പാര്‍ട്ടി തന്നെ ഇക്കാര്യം പരിശോധിക്കും. പരാജയം പൂര്‍ണമായും അംഗീകരിക്കുന്നു. കാരണങ്ങള്‍ പരിശോധിക്കാന്‍ ഇനിയും സമയമുണ്ട്. ഒരു പരാജയം കൊണ്ടുമാത്രം പാര്‍ട്ടി പുറകോട്ട് പോകില്ല. തൃക്കാക്കരയുടെ ഹൃദയം ഉമ കീഴടക്കിയത് വളരെ നല്ല കാര്യമാണ്. തോല്‍വി അപ്രതീക്ഷിതമായിരുന്നു ‘- ജോ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *