കൊല്‍ക്കത്ത: മുഹമ്മദ് നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ഷര്‍മിഷ്ഠ പനോലിയുടെ ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈകോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലേക്ക് ആവാന്‍ പാടില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
വാദം കേള്‍ക്കലില്‍ ഷര്‍മിഷ്ഠക്ക് അടിയന്തര ആശ്വാസം നല്‍കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് പിന്നീടുള്ള തീയതിയിലേക്ക് നിശ്ചയിച്ചാല്‍ ‘സ്വര്‍ഗം ഇടിഞ്ഞു വീഴില്ല’ എന്നും പ്രസ്താവിച്ചു.
‘നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിനര്‍ഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. വ്യത്യസ്ത ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത പാലിക്കണം’- ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി ഓര്‍മിപ്പിച്ചു.