സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണ്‍ തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ഡൗണ്‍ തുടരുന്നത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *