കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍.വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ പതിനെട്ടാം വീട്ടില്‍ മണികണ്ഠനാണ് (38) അറസ്റ്റിലായത്.സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വിദ്യാര്‍ഥിനി കൂട്ടുകാരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമൊപ്പം കാട്ടിനുള്ളില്‍ നിര്‍മാണം നിലച്ച ആകാശപാത കാണാനെത്തി. ഇത് മണികണ്ഠന്‍ ഫോണില്‍ പകര്‍ത്തി. കറങ്ങിനടക്കുന്നത് രക്ഷിതാക്കളെയും പ്രിന്‍സിപ്പലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ നമ്പര്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയ പ്രതി വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനിടയില്‍ മണികണ്ഠന്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടു.
ഫോണിലെ വിഡീയോ ഡിലീറ്റ് ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ കാടുമൂടിയ സ്ഥലത്തേക്ക് വീണ്ടും വരണമെന്ന് പ്രതി ആവശ്യപ്പെട്ടു.
പീന്നീട് ഇവിടെയെത്തിയ പെണ്‍കുട്ടിയെ ആകാശപാതയ്ക്കുസമീപത്തെ കാടുമൂടിയ സ്ഥലത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടേയും പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു